Tuesday 17 September 2013

വളര്‍ച്ച

വളര്‍ച്ച ഒരു അടുക്കലാണ്
തന്നിലും മൂത്തവരോട്
തന്നെ താലോലിച്ചിരുന്നവരോട്
തന്നെ ചെറുതെന്ന് ചൊല്ലി
പുറം തള്ളിവരോട്
എല്ലാത്തിനുമുപരി ആകാശത്തോട്.
ആ ഉയരത്തില്‍ എത്തിക്കഴിഞ്ഞ്
തിരിഞ്ഞു നോക്കരുത്
കാരണം നഷ്ടങ്ങളുടെ ഇടയില്‍
അമ്മയുടെ സ്നേഹവും
അച്ഛന്റെ വാത്സല്യവും
കൂടപ്പിറപ്പുകളുടെ കരുതലും
ഉള്ളിലെ നിഷ്കളങ്കതയും കാണും
നഷ്ടബോധങ്ങളില്‍ ഉരുകിത്തീരുമ്പോള്‍
ബാക്കിയാവുന്നത് നിസ്സഹായതയുടെ
തളര്‍ന്ന തലോടലുകള്‍ മാത്രം

18 comments:

  1. വളരാതിരിക്കാന്‍ കഴിയില്ലല്ലോ..
    കവിയും വളരട്ടെ..

    ReplyDelete
    Replies
    1. വരവിനും ആശംസക്കും നന്ദി മനോജ്‌!

      Delete
  2. വളര്ച്ച ഒരു അകല്ച്ചയല്ലേ ???

    ReplyDelete
    Replies
    1. ആ ഉയരത്തില്‍ എത്തിക്കഴിഞ്ഞ്
      തിരിഞ്ഞു നോക്കരുത്
      കാരണം നഷ്ടങ്ങളുടെ ഇടയില്‍
      അമ്മയുടെ സ്നേഹവും
      അച്ഛന്റെ വാത്സല്യവും
      കൂടപ്പിറപ്പുകളുടെ കരുതലും
      ഉള്ളിലെ നിഷ്കളങ്കതയും കാണും

      വരവിനും വായനക്കും നന്ദി അസലു

      Delete
  3. ബ്ലോഗില്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍....
    കവിത നന്ന്, ആശംസകള്‍

    ReplyDelete
    Replies
    1. ലൈക്‌ option ഉണ്ടല്ലോ മുകളില്‍ വലതു ഭാഗത്ത്‌ . എങ്കിലും വന്നതിനും വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും ഏറെ നന്ദി സുഹൃത്തെ!

      Delete
  4. വളർച്ച ഒരു ശാപം തന്നെയാണ്. നല്ലതെല്ലാം നഷ്ടപ്പെടുന്നു. ഇനിയൊരു തിരിച്ചുവരവ് തീർത്തും ഇല്ല തന്നെ...!!
    നല്ല കവിത..
    ആശംസകൾ...

    ReplyDelete
    Replies
    1. വരവിനും വായനക്കും, അഭിപ്രായത്തിനും ഏറെ നന്ദി!

      Delete
  5. എതിരെ ചിന്തിച്ചാൽ ഒരു അകല്ച്ചയും ഉണ്ടല്ലോ
    വളരട്ടെ

    ReplyDelete
    Replies
    1. ആ ഉയരത്തില്‍ എത്തിക്കഴിഞ്ഞ്
      തിരിഞ്ഞു നോക്കരുത്
      കാരണം നഷ്ടങ്ങളുടെ ഇടയില്‍
      അമ്മയുടെ സ്നേഹവും
      അച്ഛന്റെ വാത്സല്യവും
      കൂടപ്പിറപ്പുകളുടെ കരുതലും
      ഉള്ളിലെ നിഷ്കളങ്കതയും കാണും

      നന്ദി ശിഹാബ് വരവിനും വായനക്കും.

      Delete
  6. വായിച്ചും,എഴുതിയും വളരുക
    ചിന്തിച്ചു വിവേകം നേടുക.
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി സര്‍, ഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു

      Delete