Tuesday 16 October 2012

തെരുവിന്‍റെ പുത്രന്‍



എന്നെ നിങ്ങള്‍ ഇങ്ങനെ നോക്കരുത്
ഇങ്ങനെ വെറുക്കരുത്
മുഖം തിരിക്കരുത്, കാരണം
ഞാനിന്ന് തെരുവിന്‍റെ സന്തതി എങ്കില്‍
അത് ഞാന്‍ വരുത്തിയതല്ല’
അത് എന്റെ വിധി മാത്രം

ഞാന്‍ പഠിച്ചതും അറിയുന്നതും
ഇവിടുത്തെ രീതികള്‍ മാത്രം
ഇവിടെ ജീവിക്കാന്‍ വേണ്ടതും
ഇവിടെനിന്നും രക്ഷപ്പെടാന്‍ വേണ്ടിയും!
ഞാന്‍ ചിലപ്പോള്‍ രക്ഷപ്പെടില്ലായിരിക്കാം,
പക്ഷെ ഞാന്‍ ശ്രമിക്കും മരിക്കുവോളം
അതും ഒരു തരത്തില്‍ രക്ഷ തന്നെ
എന്നും മരിച്ചുജീവിക്കുന്നതില്‍ നിന്നും

എനിക്കാരെയും ഓര്‍മയില്ല, പക്ഷെ
ചിലപ്പോഴൊക്കെ ഞാന്‍ സ്വപ്നം കാണും
എന്‍റെ അമ്മ എന്‍റെ അടുത്ത് വരും
കൂടെ എന്‍റെ അച്ഛനും
നീ എന്റേതല്ല എന്നോതും എന്‍റെ അച്ഛന്‍
ആ കണ്ണുകളില്‍ അറപ്പ് ഞാന്‍ കണ്ടു
നീ എന്‍റെ ഒരു തെറ്റ് മാത്രം എന്ന് അമ്മ
മറക്കാന്‍ പറ്റിയ ഒരു തെറ്റ്!

വിശപ്പ്‌ തിന്നു ഞാന്‍ ജീവിച്ചു
ഒന്നല്ല ഒരുപാട് വര്‍ഷം
ചെരിപ്പില്ലാതെ, തുണി മാറ്റാന്‍ ഇല്ലാതെ
ഉറങ്ങാന്‍, കിടക്കാന്‍ ഒരു സ്ഥലമില്ലാതെ
സ്നേഹത്തിന്റെ ഒരു വാക്കോ
ആശ്വസിപ്പിക്കുന്ന ഒരു തലോടലോ
തലചായ്ക്കാന്‍ ഒരു തോളോ, അങ്ങനെ
ആഗ്രഹിക്കാന്‍ അവകാശമോ ഇല്ലാതെ

എന്നെ ഇഷ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നു
പക്ഷെ ആ ഇഷ്ടം അവര്‍ക്കുവേണ്ടിതന്നെ
എങ്കിലും അവര്‍ക്ക് വേണ്ടി നടന്നു ഞാന്‍
പാട്ട് പാടിയും നെഞ്ചത്തടിച്ചു കരഞ്ഞും
കട്ടും, മോഷ്ടിച്ചും, പോക്കറ്റടിച്ചും
പറ്റിച്ചും, പൊട്ടിച്ചും, കള്ളങ്ങള്‍ പറഞ്ഞും
കാരണം തിരികെ വരുമ്പോള്‍
എന്നെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടും

എന്റെ തലയില്‍ തഴുകിയും
പുറത്തു മെല്ലെ തട്ടിയും
വയറുനിറയെ ആഹാരം തന്നും
കിടക്കാന്‍ ഇടം തന്നും ചിരിച്ചും
ചിരിപ്പിച്ചും കളിപറഞ്ഞും
എങ്കിലും എനിക്കറിയാം ഇത്
എന്‍റെ ഇടമല്ല എന്ന്
എന്നെങ്കിലും ഞാന്‍ രക്ഷപ്പെടും

അതിനായി ഞാന്‍ എന്തും ചെയ്യും
കൊല്ലും, കൊലയും, ചതിയും എല്ലാം
എന്നെ കുറ്റം പറയരുത് കാരണം
ഇതെല്ലാം ഈ കലികാലത്തിന്റെ,
മനുഷ്യരുടെ മൃഗത്രിഷ്ണയുടെ
നീതി നഷ്ടപ്പെട്ടവരുടെ, പീഡിപ്പിക്കപ്പെട്ടവരുടെ
എന്നെപ്പോലുള്ളവരുടെ, ജീവിതത്തിലേക്കുള്ള
വഴി തുറക്കാനുള്ള ശ്രമമാണ്

തടയാന്‍ ശ്രമിക്കരുത് എന്നെ
എന്‍റെ മുന്നില്‍ എന്‍റെ ലക്‌ഷ്യം മാത്രം
എന്റെ പോര് നിങ്ങളോടല്ല
എന്‍റെ നിലനില്പ്പിനോടാണ്
നിങ്ങളോട് മല്ലടിക്കാനും കൊല്ലാനുമല്ല
നിങ്ങളോടൊപ്പം ചേരാന്‍ മാത്രം
ഇതില്‍ ഞാന്‍ ജയിച്ചാല്‍ അത് ചരിത്രമാണ്
തോറ്റാല്‍ ആര്‍ക്കാണ് നഷ്ടം!

എങ്കിലും ഞാന്‍ ഒന്ന് പറയട്ടെ,
എനിക്ക് നിങ്ങളെ ഇഷ്ടമാണ്
നിങ്ങലെപ്പോലെയാകാനും
നിങ്ങളുടെ കൂടെ കഴിയാനും
നിങ്ങളോട് സംസാരിക്കാനും
കുഞ്ഞുങ്ങളെ താലോലിക്കാനും
അതു കൊണ്ടു തന്നെ ഞാന്‍
വീണ്ടും പറഞ്ഞുകൊള്ളട്ടെ

എന്നെ നിങ്ങള്‍ ഇങ്ങനെ നോക്കരുത്
ഇങ്ങനെ വെറുക്കരുത്
മുഖം തിരിക്കരുത്, കാരണം
ഞാനിന്ന് തെരുവിന്‍റെ സന്തതി എങ്കില്‍
അത് ഞാന്‍ വരുത്തിയതല്ല’
അത് എന്റെ വിധി മാത്രം

10 comments:

  1. തെരിവിലയുന്ന തെരുവിന്റെ മക്കൾക്കായി മുരുഖനുണ്ട് പ്രിയാ

    ReplyDelete
    Replies
    1. സത്യം ഷാജു, പക്ഷെ അവരുടെ അതിയായ ആഗ്രഹങ്ങള്‍ കൊണ്ടു പെടുത്തുന്ന കുരുക്കുകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ എന്നും മുരുകനാകുമോ? സര്‍വശക്തന്‍ അയാള്‍ക്ക്‌ ശക്തി കൊടുക്കട്ടെ!

      Delete
  2. വഴി തെറ്റിപോകുന്ന പലരും വെറും പച്ചയായ മനുഷ്യരാണ്. ഒരിറ്റു സ്നേഹം, കുറച്ചു വാക്കുകള്‍ ചിലപ്പോള്‍ അവര്‍ നന്നയേക്കാം, കുറച്ചു പേര്‍ എങ്കിലും.

    ReplyDelete
    Replies
    1. സത്യം ശ്രീജിത്ത്‌, പക്ഷെ അതില്‍ അപ്രിയമായത് ഒന്നുണ്ട്, ആര് ചെയ്യും?,നമുക്കെല്ലാവര്‍ക്കും വേണ്ടത് ഉപഗ്രഹങ്ങളെ ആണ്, നമ്മുടെ ജീവിതത്തിന്‍റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളെ!, അതിനിടക്ക് സ്വയം ഒരു ഉപഗ്രഹമാകാനും, ചുറ്റി ചുറ്റി ജീവിതം തീര്കാനും ആര്‍ക്കു നേരം!
      നന്ദി, വായനക്കും,അഭിപ്രായത്തിനും.

      Delete
  3. This comment has been removed by the author.

    ReplyDelete
  4. അയ്യോ ! അക്ഷരങ്ങള്‍ കുറച്ചു കൂടി വലുതാക്കി ഇടാമോ. കാണാന്‍ വയ്യ @PRAVAAHINY

    ReplyDelete
  5. കവിതയായി വായിക്കാനാവുന്നില്ല.....
    പക്ഷേ തെരുവിന്റെ മക്കളോടുള്ള ഈ ആർദ്രതയും അനുകമ്പയും അറിയുന്നു

    ReplyDelete
  6. തെരുവുകുട്ടികളില്ലാത്ത ലോകം സ്വപ്നം കാണുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കയും ചെയ്യുന്ന ചില സംഘടനകളുണ്ട്. അവരോടൊപ്പം ചേരാം

    ReplyDelete